Connect with us

National

രണ്ടില്‍ കൂടുതല്‍ മക്കളുണ്ടെങ്കില്‍ പ്രവേശനം നിഷേധിച്ച് ഡല്‍ഹി സ്‌കൂള്‍

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയുമായി ഡല്‍ഹി സ്‌കൂള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ സല്‍വാന്‍ സ്‌കൂളാണ് വിചിത്ര നിബന്ധനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാനേജ്‌മെന്റിന് കീഴിലുള്ള രണ്ട് സ്‌കൂളുകളിലേക്കുമുള്ള അപേക്ഷാ ഫോമില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികള്‍ക്ക് പുറമെ സ്‌കൂളില്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് കണക്കിലെടുത്താണ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നതെന്നും മക്കളുടെ എണ്ണം കുറക്കാന്‍ ജനങ്ങലെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും സ്‌കൂള്‍ ചെയര്‍മാന്‍ സുശീല്‍ സല്‍വാന്‍ പറഞ്ഞു.