Connect with us

National

സുര്‍ജിത് സിംഗ് ബര്‍ണാല അന്തരിച്ചു

Published

|

Last Updated

ചണ്ഡീഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി സുര്‍ജിത് സിംഗ് ബര്‍ണാല (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയാക് കെയര്‍ യൂനിറ്റില്‍ നിന്ന് ഇന്നലെ രാവിലെയാണ് ഐ സി യുവിലേക്ക് മാറ്റിയത്. 1985- 87 കാലത്താണ് ബര്‍ണാല പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നത്.
തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണറായും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായും കേന്ദ്ര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991ല്‍ തമിഴ്‌നാട് ഗവര്‍ണറായിരിക്കെ ഡി എം കെ സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് ബര്‍ണാലയെ ബീഹാറിലേക്ക് മാറ്റിയെങ്കിലും രാജിവെക്കുകയായിരുന്നു.
1925ല്‍ ഹരിയാനയിലാണ് ജനനം. 1952ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 77ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി. അടല്‍ ബിഹാരി വാജ്പയി സര്‍ക്കാറില്‍ വളം, രാസവസ്തു വകുപ്പ് മന്ത്രിയായിരുന്നു. സുര്‍ജിത് കൗര്‍ ബര്‍ണാലയാണ് ഭാര്യ. നാല് മക്കളുണ്ട്.