പോള്‍ ആന്റണിയുടെ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചുള്ള കത്ത് കിട്ടിയിട്ടില്ലെന്നു വ്യവസായമന്ത്രി

Posted on: January 12, 2017 11:22 am | Last updated: January 12, 2017 at 4:52 pm

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിയായ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചുള്ള കത്ത് കിട്ടിയിട്ടില്ലെന്നു വ്യവസായമന്ത്രി എ.സി. മൊയ്തീന്‍. പോള്‍ ആന്റണി ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്ത് വ്യവസായമന്ത്രിക്ക് കൈമാറിയെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് എ.സി. മൊയ്തീന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒരു ഉദ്യോഗസ്ഥനെതിരേയും നടപടി എടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. അന്വേഷണത്തിന് ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മാത്രം നടപടി എടുക്കുമെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി. പോള്‍ ആന്റണിയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

താന്‍ വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരുണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പോള്‍ ആന്റണി കത്തില്‍ ആവശ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ബന്ധു നിയമന വിവാദത്തില്‍ മൂന്നാം പ്രതിയാണ് പോള്‍ ആന്റണി.