Connect with us

Gulf

ഹജ്ജ് ചര്‍ച്ചക്കായുള്ള സഊദി ക്ഷണം ഇറാന്‍ നിരസിച്ചു

Published

|

Last Updated

ദമ്മാം: ഹജ്ജ് ഒരുക്കങ്ങള്‍ക്കും ചര്‍ച്ചക്കും വേണ്ടിയുള്ള സഊദിയുടെ ക്ഷണം ഇറാന്‍ നിരസിച്ചു. ഇറാനുള്‍പ്പെടെ 80 മുസ്ലിം രാജ്യങ്ങള്‍ക്ക് ഹജ്ജ് ഒരുക്കങ്ങള്‍ക്കും ചര്‍ച്ചക്കും വേണ്ടിയുള്ള ക്ഷണം നടത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ക്ഷണം അതാത് രാജ്യത്തെ ഹജ്ജ് വിഭാഗം വഴിയാണെന്നും വിദേശകാര്യ വിഭാഗങ്ങള്‍ക്കല്ലെന്നും അഷര്‍ഖ് അല്‍ ഔസത്ത് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിയന്‍ ഭരണകൂടം സഊദിയുടെ ക്ഷണം തള്ളിക്കളഞ്ഞതായി ഇറാനിലെ തീര്‍ത്ഥാടക ക്ഷേമ സ്ഥാപന മേധാവി ഡോ. തലാല്‍ ഖുതുബ് വിശദീകരിച്ചു. 80 മുസ്ലിം രാജ്യങ്ങളിലേക്ക് അതാത് തീര്‍ത്ഥാടക ക്ഷേമ വകുപ്പ് മുഖേന അയച്ച ക്ഷണവും കൈപ്പറ്റിയപ്പോള്‍ ഇറാന്‍ മാത്രം ക്ഷണം ലഭിച്ചില്ലെന്ന പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയതായി തലാല്‍ പറയുന്നു.

അതാത് രാജ്യങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് മാറ്റി നിശ്ചയിക്കാവുന്ന രീതിയിലാണ് ഹജ്ജ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള മീറ്റിംഗിന്റെ തിയ്യതി അറിയിച്ചിരുന്നത്. കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കുക, ആശ്യമായത്ര സൗകര്യവും ഒരുക്കങ്ങളും സംവിധാനിക്കുക എന്ന ഉപാധിയോടെ അഭ്യന്തര വിദേശ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്താന്‍ സല്‍മാന്‍ രാജാവ് നേരത്തെ അംഗീകാരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ക്ഷണം നടന്നത്.