കുവൈത്തിൽ സ്‌പോൺസർഷിപ്പ് മാറാനുള്ള സൗകര്യം എടുത്തുകളയണമെന്ന്

Posted on: January 11, 2017 3:53 pm | Last updated: January 11, 2017 at 3:53 pm

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് സ്പോൺസർഷിപ്പ് മാറാനുള്ള സൌകര്യം നിരാകരിക്കണമെന്ന് കുവൈത്ത് എം പി ആവശ്യപ്പെട്ടു. സ്വദേശി യുവാക്കൾക്ക് തൊഴിൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും, മറ്റ് എണ്ണയുത്പാദക രാജ്യങ്ങൾ വിദേശികളെ പരമാവധി കുറച്ച് കൊണ്ട്, സ്വദേശികളെ പകരം നിയമിക്കുന്ന പ്രക്രിയ ശക്തമായി മുന്നോട്ട് കൊണ്ടുപോവുമ്പോൾ, കുവൈത് സർക്കാർ വിവിധ പ്രോജക്ടുകൾക്കായി വിദേശി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന തിരക്കിലാണെന്നും പാർലമെന്റ് അംഗം മുബാറക്ക് അൽ ഹജ്‌റഫ് ആരോപിച്ചു.

നിലവിലെ തൊഴിൽ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി സ്വദേശി യുവാക്കൾക്ക് കൂടുതൽ പരിഗണന ലഭിക്കും വിധം പരിഷ്കരിക്കണം, എന്നാൽ മാത്രമേ സ്വകാര്യമേഖലയിലേക്കു സ്വദേശീ യുവാക്കളെ ആകർഷിക്കാനാവു അദ്ദേഹം ചൂണ്ടിക്കാട്ടി.

അതോടൊപ്പം, വിദേശികൾക്ക് ഇഷ്ടാനുസരണം ജോലിയും സ്പോണ്സർഷിപ്പും മാറാൻ അനുവാദം നൽകുന്ന നിയമം, നിലവിലെ സ്‌പോൺസറുടെ കീഴിലുള്ള തൊഴിൽ കരാർ അവസാനിച്ചാൽ സ്വദേശത്തേക്കു തിരിച്ചുപോവേണ്ടിവരും വിധം പരിഷ്കരിക്കണം, അതുവഴി വിദേശികളുടെ എണ്ണം കുറക്കാനും, നിയമ വിരുദ്ധ വിസകച്ചവടം അവസാനിപ്പിക്കാനും സാധ്യമാവും അൽ – ഹജ്‌റഫ് ആവശ്യപ്പെട്ടു.