ബദര്‍ അല്‍ സമക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം

Posted on: January 9, 2017 2:06 pm | Last updated: January 9, 2017 at 2:06 pm
SHARE

മസ്‌കത്ത്: ഒമാന്റെ വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ബദര്‍ അല്‍ സമ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ആശുപത്രികള്‍ക്കും പോളിക്ലിനിക്കുകള്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം. ബദര്‍ അല്‍ സമ ഗ്രൂപ്പിനുള്ള പുരസ്‌കാരം മന്ത്രാലയം ഉപദേശകന്‍ ഡോ. സുല്‍ത്താന്‍ ബിന്‍ യഅ്‌റുബ് അല്‍ ബുസൈദിയില്‍ നിന്നും മാനേജിംഗ് ഡയറക്ടര്‍ പി എ മുഹമ്മദ് ഏറ്റുവാങ്ങി. പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. മാസിന്‍ ബിന്‍ ജവാദ് അല്‍ ഖബൗരി, ഇസ്‌കിയില്‍ നിന്നുള്ള ശൂറ കൗണ്‍സില്‍ അംഗം നാസര്‍ അല്‍ അമിരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സൗത്ത് ബാത്തിനയിലെ മികച്ച ആശുപത്രിയായി സൊഹാര്‍ ബദര്‍ അല്‍ സമ ഹോസ്പിറ്റലിനെയും അല്‍ ദാഖിലിയ്യ മേഖലയിലെ മികച്ച പോളി ക്ലിനിക്കായി നിസ്‌വ ബദര്‍ അല്‍ സമയെയും സൗത്ത് ശര്‍ഖിയ്യയില്‍ സൂര്‍ ബദര്‍ അല്‍ സമയെയും തിരഞ്ഞെടുത്തു. നേരത്തെ ബദര്‍ അല്‍ സമ റൂവി, അല്‍ ഖൂദ് ആശുപത്രികള്‍ക്ക് ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷനല്‍ യു എസ് എയുടെ അംഗീകാരവും ലഭിച്ചിരുന്നു.
ബദര്‍ അല്‍ സമ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ പ്രയത്‌നത്തിനുള്ള അംഗീകാരാണ് നിരവധി മേഖലകളില്‍ നിന്ന് ലഭിച്ചതെന്ന് ഡയറക്ടര്‍മാരായ വി ടി വിനോദ്, അബ്ദുല്‍ ലത്വീഫ്, പി എ മുഹമ്മദ് എന്നിവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here