Connect with us

Gulf

സഊദിയിൽ ചെറുകിട സ്ഥാപനവിസാ രീതി മാറ്റുന്നു

Published

|

Last Updated

റിയാദ്: ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള അധികാരം ചെറുകിട അതോറിറ്റിക്ക് കൈമാറുന്നതിനുള്ള നടപടികള്‍ തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്ന് സൗദി ചെറുകിട ഇടത്തര സ്ഥാപന അതോറിറ്റി മേധാവി ഡോ. ഗസ്സാന്‍ അല്‍ സുലൈമാന്‍ വ്യക്തമാക്കി. ഈ മേഖലയില്‍ കൊണ്ട് വരുന്ന പരിഷ്‌കാരങ്ങള്‍ സ്വകാര്യ സ്ഥാപന ഉടമകളില്‍ നിന്നും അഭിപ്രായം തേടി മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഏറ്റവും അവസാനം മാത്രമാണ് സ്വദേശികള്‍ ചെറുകിട ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നത്. പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍ 2% മാത്രമാണ് ഇത്തരം സ്ഥാപനങ്ങള്‍ തെരെഞ്ഞെടുക്കുന്നത്. ഈ പ്രവണത കുറച്ച് കൊണ്ട് വരണം. രാജ്യത്ത് നന്നേ ചെറിയ രണ്ട് ലക്ഷം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെ നവീകരിക്കേണ്ടതുണ്ട്. ഇതിനായിബാങ്കുകളുമായിസഹകരിച്ച് വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചെറുകിട വാണിജ്യമേഖലയിലും കരാര്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനങ്ങളിലുമാണ് രാജ്യത്ത് കൂടുതല്‍ ബിനാമി ബിസിനസ്സ് നടക്കുന്നത്. ഇതവസാനിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest