അല്‍ യാസ്മീന്‍ ഏറ്റുമുട്ടല്‍: പരിക്കേറ്റ സേനാംഗം സുഖം പ്രാപിക്കുന്നു

Posted on: January 8, 2017 3:30 pm | Last updated: January 8, 2017 at 3:30 pm
SHARE

റിയാദ്: റിയാദിലെ അല്‍ യാസ്മീന്‍ ജില്ലയില്‍ ശനിയാഴ്ച കാലത്ത് തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ സുരക്ഷാ സേനാംഗം ജബ്‌റാന്‍ ജാബില്‍ അവാജി റിയാദില്‍ സെക്യൂരിറ്റി ഫോഴ്‌സ് ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ച് വരുന്നതായി സൗദി അഭ്യന്തര സഹ മന്തിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അറിയിച്ചു.

ടെലിഫോണിലൂടെ അവാജിക്ക് രണ്ടു ഹറമുകളുടെ സേവകന്‍ സൗദി രാജാവിന്റെ അഭിനന്ദനവും വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനുള്ള പ്രാര്‍ത്ഥനയും കൈമാറി. അവാജിയുടെയും സഹ സേനാംഗങ്ങളുടെയും സ്വരാജ്യത്തിന്റെ സുരക്ഷക്കായുള്ള കൃത്യമായ നീക്കത്തില്‍ അഭിമാനിക്കുന്നുവെന്നും, ഇത് സൗദി സുരക്ഷാസേനക്ക് അന്യമല്ലാത്ത വീരകൃത്യവും ധീരതയുമാണെന്നും പെട്ടെന്ന് തന്നെ രാജ്യത്തിനായി തിരിച്ചു വരാന്‍ കഴിയട്ടെ എന്നു രാജാവ് ആശംസിച്ചു.