റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാക്കാന്‍ ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ആപ്പ്

Posted on: January 6, 2017 9:02 pm | Last updated: January 6, 2017 at 9:02 pm
SHARE

ന്യൂഡല്‍ഹി: അതിവേഗത്തില്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാക്കുന്ന ഐആര്‍സിടിസിയുടെ പുതിയ മൊബൈല്‍ ആപ്പ് ചൊവ്വാഴ്ച പുറത്തിറങ്ങും. നിലവിലുള്ള ഐആര്‍സിടിസി കണക്ട് ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഐആര്‍സിടിസി റെയില്‍ കണക്ട് എന്ന പേരില്‍ പുറത്തിറക്കുന്നത്. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ആപ്പില്‍ നിരവധി സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് പുതിയ ആപ്പിന്റെ പ്രത്യേകത. അടുത്ത തലമുറ ടിക്കറ്റ് ബുക്കിംഗ് സിസ്റ്റത്തില്‍ അധിഷ്ടിതമായാണ് ആപ്പ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ടിക്കറ്റിംഗ് വെബ്‌സൈറ്റുമാണ് കണക്ട് ചെയ്താണ് പുതിയ ആപ്പ് പ്രവര്‍ത്തിക്കുക.