പാലക്കാട് ജില്ലയിൽ നാളെ ബിജെപി ഹർത്താൽ

Posted on: January 6, 2017 7:37 pm | Last updated: January 6, 2017 at 7:37 pm

പാലക്കാട് ∙ ബിജെപി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണന്റെ മരണത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ ശനിയാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രം, ശബരിമല തീർഥാടകർ, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.