ബെംഗളൂരുവില്‍ പുതുവത്സര രാത്രിയില്‍ യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted on: January 4, 2017 11:23 am | Last updated: January 4, 2017 at 7:21 pm
SHARE

ബെംഗളൂരു: പുതുവത്സര രാത്രിയില്‍ ബെംഗളൂരുവില്‍ യുവതിയെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ജനുവരി ഒന്ന് പുലര്‍ച്ചെ രണ്ടരക്ക് ശേഷം ഒറ്റക്ക് വീട്ടിലേക്ക് വരികയായിരുന്ന യുവതിയെ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ കടന്നുപിടിക്കുകയും ലൈംഗീകാതിക്രമം നടത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ഈസ്റ്റ് ബെംഗളൂരുവിലെ കമ്മനഹള്ളിയിലെ വിജനമായ റോഡിലാണ് സംഭവം നടന്നത്. ഓട്ടോയില്‍ ഇവിടെ വന്നിറങ്ങിയ യുവതിക്ക് പിന്നാലെ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ പിന്തുടര്‍ന്ന് കടന്നുപിടിക്കുകയായിരുന്നു. റോഡിനടുത്തുള്ള വീട്ടിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.

ദേശീയ മാധ്യമങ്ങളും എഎന്‍ഐ ഉള്‍പ്പെടെയുള്ള ന്യൂസ് ഏജന്‍സികളും ദൃശ്യങ്ങള്‍ പുറത്തുവിട്ടെങ്കിലും വീഡിയോയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.