Connect with us

Gulf

മാനസിക രോഗമുള്ളവരുടെ ചികിത്സക്ക് എച്ച് എം സി-പി എച്ച് സി സി സഹകരണം

Published

|

Last Updated

ദോഹ: മാനസിക ആരോഗ്യ പ്രശ്‌നം നേരിടുന്നവര്‍ക്ക് മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കുന്നതിന് ഹമദ് മെഡിക്കല്‍ കോര്‍പേറഷനും (എച്ച് എം സി) പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനും (പി എച്ച് സി സി) സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഇരു സ്ഥാപനങ്ങളും ഒപ്പു വെച്ചു.

മാനസിക രോഗികള്‍ക്ക് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മികച്ച ചികിത്സ ലഭിക്കുന്നതിനുള്ള ഏകോപിച്ച പ്രവര്‍ത്തനമാണ് കരാര്‍ വ്യവസ്ഥ ചെയ്യുന്നത്. ഇതിനായി യോജിച്ച പ്രവര്‍ത്തനമാണ് ഇരു കോര്‍പറേഷനുകളും നടത്തുക. രോഗികളാണ് ഈ സഹകരണ പദ്ധതിയുടെ പ്രധാന ശ്രദ്ധയെന്ന് പി എച്ച് സി സി ഓപറേഷന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സംയ അല്‍ അബ്ദുല്ല പറഞ്ഞു. രോഗികള്‍ക്ക് മിച്ച സേവനങ്ങള്‍ നല്‍കുന്നതിനായി രണ്ടു സ്ഥാപനങ്ങള്‍ക്കുമിടയില്‍ കൃത്യമായ ആശയ വിനിമയ മാര്‍ഗങ്ങളുണ്ട്. ആശയങ്ങളും വിവരങ്ങളും പരസ്പരം പങ്കു വെക്കുന്നതിന്റെ ഗുണം തീര്‍ച്ചയായും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ ലഭിക്കുമെന്നും അവര്‍ പറഞ്ഞു.
മാനസിക രോഗികളുടെ ചികിത്സാ മേഖല മെച്ചപ്പെടുത്തുന്നതിനായി ഇരു സ്ഥാപനങ്ങള്‍ക്കുമിടയില്‍ സംയുക്ത സമിതി രൂപവത്കരിച്ചിട്ടുണ്ട്. രോഗികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതിവേഗ നടപടികള്‍ സ്വീകരിക്കുന്നതിനായി ഫലപ്രദമായി ഇടപെടന്ന രീതിയാണ് സംയുക്ത കമ്മിറ്റി സ്വീകരിക്കുകയെന്ന് അവര്‍ പറഞ്ഞു. ചികിത്സയുടെ തുടര്‍ച്ചക്കും വിവരങ്ങള്‍ കൈമാറുന്നതിനുമായ കുറേക്കൂടി ലളിതവും വേഗമേറിയതുമായി ആശയ വിനിമയ മാര്‍ഗം സ്വീകരിക്കും. രോഗികളെ പരസ്പരം മാറ്റുന്നതിനും സൗകര്യം സൃഷ്ടിക്കും. ആരോഗ്യ സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്നതിനായി ആവിഷ്‌കരിച്ച “ബെറ്റര്‍ റ്റു ഗദര്‍” എന്ന ആശയത്തിന്റെ ഭാഗമായാണ് മാനസികാരോഗ്യ രംഗത്തെ ഈ സഹകരണമെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ മാനസിക രോഗ ചികിത്സാ രംഗം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് എച്ച് എം സി. സി ഇ ഒ പറഞ്ഞു.

രാജ്യാന്തര തലത്തിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെങ്കിലും അവ രാജ്യത്തെ എല്ലാ വിഭാഗം രോഗികള്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്. എല്ലാ മേഖലകളിലും എച്ച് എം സിയും പി എച്ച് സി സിയും ചേര്‍ന്ന പ്രവര്‍ത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇത് രോഗികള്‍ക്ക് മികച്ച സേവനവും ചികിത്സയിലെ ഏകോപനവും ലഭിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest