Connect with us

National

ആവശ്യം വന്നാല്‍ ശക്തി പ്രയോഗിക്കാന്‍ മടിക്കില്ല: കരസേനാ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ആവശ്യം വന്നാല്‍ ശക്തി പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പുതിയ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ സൈന്യം ശാന്തിയും സമാധാനവുമാണ് ആഗ്രഹിക്കുന്നതെങ്കിലും ആവശ്യം വന്നാല്‍ മുട്ടുമടക്കി തിരിച്ച് പോരില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കരസേനാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തി ഇരുപത്തിയേഴാമത്തെ കരസേനാ മേധാവിയാണ് ബിപിന്‍ റാവത്ത്.