പ്രവാസി ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ പഴയ നോട്ടുകള്‍ നിക്ഷേപിക്കാം

Posted on: January 1, 2017 11:16 am | Last updated: January 1, 2017 at 3:22 pm
SHARE

മുംബൈ: പ്രവാസി ഇന്ത്യക്കാര്‍ക്ക് നോട്ട് മാറുന്നതിന് റിസര്‍വ് ബാങ്ക് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇവര്‍ക്ക് ജൂണ്‍ 30 വരെ പഴയ നോട്ടുകള്‍ എക്കൗണ്ടില്‍ നിക്ഷേപിക്കാം. പരമാവധി 25000 രൂപ മാത്രമേ നിക്ഷേപിക്കാനാവൂ. നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് 2017 മാര്‍ച്ച് 31 വരെയും നോട്ട് മാറ്റാം.

തിരിച്ചറിയല്‍ രേഖകളും അസാധു നോട്ട് മാറ്റിയെടുക്കാന്‍ അനുവദിച്ച കാലയളവില്‍ വിദേശത്തായിരുന്നെന്നതിന് തെളിവുകളും സമര്‍പ്പിച്ചാല്‍ നോട്ട് മാറി ലഭിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മുംബൈ, ന്യൂഡല്‍ഹി, ചെന്നെ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഓഫീസുകളിലാണ് ഈ സൗകര്യം ലഭ്യമാവുക.