എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 4500 ആക്കി

Posted on: December 31, 2016 9:02 am | Last updated: December 31, 2016 at 11:07 am

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 ആയി ഉയര്‍ത്തി. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 500 രൂപയുടെ പുതിയ നോട്ടുകളായിരിക്കും ഇത്തരത്തില്‍ എടിഎം വഴി പ്രധാനമായും നല്‍കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 തന്നെയായി നിലനിര്‍ത്തും. നിലവില്‍ 2500 രൂപയാണ് ഒരു ദിവസം എംടിഎം വഴി പിന്‍വലിക്കാവുന്ന തുക. നവംബര്‍ 19ന് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 4000 ആക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് പിന്നീട് 2500 ആക്കുകയായിരുന്നു.