കുവൈറ്റില്‍ ഏഴിലധികം യാത്രക്കാര്‍ കയറുന്ന വാഹനമോടിക്കാന്‍ ഹെവി ലൈസന്‍സ് നിര്‍ബന്ധം

Posted on: December 30, 2016 2:32 pm | Last updated: December 30, 2016 at 2:32 pm

കുവൈറ്റ് സിറ്റി: ട്രാഫിക് നിയമങ്ങളില്‍ സമഗ്രമായ അഴിച്ചു പണി നടത്തിക്കൊണ്ട്
ഡപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. കേണല്‍ ഷെയ്ഖ്
ഖാലിദ് അല്‍ ജര്‍റാഹ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ ഉത്തരവനുസരിച്ച് ലൈറ്റ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനിമുതല്‍ ഏഴില്‍ അധികം
യാത്രക്കാര്‍ക്ക് കയറാവുന്ന വാഹനം ഉപയോഗിക്കാന്‍ അനുമതിയുണ്ടാവില്ല.

വിദേശികള്‍ക്ക് തങ്ങളുടെ താമസരേഖയുടെ കാലാവധി തീരുന്നതോടെ ലൈസന്‍സ് കാലാവധിയും തീരുന്ന വിധം പരസ്പരം
ലിങ്ക് ചെയ്തായിരിക്കും ഇനി ലൈസന്‍സ്. എന്നാല്‍ സ്വദേശികള്‍ക്കും ജി സി
സി പൗരന്മാര്‍ക്കും ഇനിമുതല്‍ 15 വര്‍ഷ കാലാവധിയുള്ള ലൈന്‍സന്‍സായിരിക്കും
അനുവദിക്കുക.