Connect with us

Kerala

ശങ്കര്‍ റെഡ്ഢിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

എന്‍ ശങ്കര്‍ റെഡ്ഡി

തിരുവനന്തപുരം: എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരായ കേസില്‍ പ്രാഥമികാന്വേഷണത്തിന് വിജിയന്‍സ് കോടതി ഉത്തരവ്. ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് മാനദണ്ഡം ലംഘിച്ചെന്ന ഹര്‍ജിയിലാണ് നടപടി. പായിച്ചിറ നവാസ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണം നടത്തി ഫെബ്രുവരി 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് വിന്‍സന്‍ എം. പോള്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. ഇത് ചട്ടവിരുദ്ധമായ നിമനമാണെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ അന്ന് തന്നെ ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ശങ്കര്‍ റെഡ്ഡി ഉള്‍പ്പടെ നാല് എഡിജിപിമാര്‍ക്ക് ഡിജിപിമാരായി സ്ഥാനക്കയറ്റവും നല്‍കി. ശങ്കര്‍ റെഡ്ഡിക്കൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെയും കക്ഷി ചേര്‍ത്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.