ഭാര്യയെ വരെ വില്‍ക്കും പിന്നെയാണോ ഹിഗ്വെയിന്‍ !

Posted on: December 30, 2016 6:35 am | Last updated: December 29, 2016 at 11:36 pm
SHARE

മാഡ്രിഡ്: അയാള്‍ക്ക് അയാളുടെ ഭാര്യയെ വരെ സൂത്രത്തില്‍ വില്‍ക്കാനറിയാം – ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ കഴിഞ്ഞ ദിവസം നടത്തിയ ഈ പ്രസ്താവന ഇതിനകം വൈറലായിക്കഴിഞ്ഞു.

ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിയുടെ പ്രസിഡന്റ് ഓറെലിയോ ഡെ ലൗറെന്റിസിനെ കുറിച്ചാണ് ഡിയഗോ മറഡോണ സൂചിപ്പിച്ചിരിക്കുന്നത്. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിനെ നാപോളി യുവെന്റസിനെ വിറ്റതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മറഡോണ ഇങ്ങനെ പറഞ്ഞത്.
കഴിഞ്ഞ സീസണില്‍ 36 ഗോളുകളുമായി ഹിഗ്വെയിന്‍ നാപോളിയുടെ ടോപ് സ്‌കോററായിരുന്നു. ഹിഗ്വെയിന്റെത് അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു. എന്നാല്‍ ഹിഗ്വെയിന് ആവശ്യക്കാരുണ്ടെന്ന് കണ്ടതോടെ നാപോളി പ്രസിഡന്റ് വിറ്റ് കാശാക്കി.

അദ്ദേഹത്തിനറിയാം വിപണിയില്‍ എപ്പോള്‍ ഇറങ്ങണമെന്ന്. കാരണം, സ്വന്തം ഭാര്യയെവരെ കാശാക്കി മാറ്റുന്ന പ്രകൃതക്കാരനാണയാള്‍ – മറഡോണ പറഞ്ഞു.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇപ്പോള്‍ റയലുമായി കളിച്ചാല്‍ നാപോളിക്ക് സാധ്യതയുണ്ട്. കാരണം ക്രിസ്റ്റിയാനോ അത്ര വലിയ ഫോമിലൊന്നുമല്ല. ഫെബ്രുവരിയാകുമ്പോഴേക്കും കാര്യങ്ങള്‍ മാറിമറിയും. അയാലും ടീമും ഉഗ്രന്‍ ഫോമിലേക്ക് തിരിച്ചെത്തിയേക്കാം- മറഡോണ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here