ദേശീയ സീനിയര്‍ വോളിബോള്‍:കേരള-റെയില്‍വേസ് ഇരട്ട ഫൈനല്‍

Posted on: December 29, 2016 9:40 pm | Last updated: December 30, 2016 at 10:59 am

ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ , വനിതാ ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരുവരും നേരിടുന്നത് ഇന്ത്യന്‍ റെയില്‍വെയാണ്. കേരള പുരുഷന്മാര്‍ തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ് കലാശപ്പോരിന് അര്‍ഹരായത്.

കേരള വനിതകള്‍ സെമിയില്‍ മഹാരാഷ്ട്രയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. സ്‌കോര്‍: 25-18, 21-25,25-21,25-14.