National
ശശികലയെ എഐഎഡിഎംകെ അധ്യക്ഷയായി പ്രഖ്യാപിച്ചു
ചെന്നൈ: ശശികലയെ എഐഎഡിഎംകെ അധ്യക്ഷയായി പ്രഖ്യാപിച്ച് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. രാവിലെ ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടി തീരുമാനം ശശികല അംഗീകരിച്ചു.
മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് ശശികലയെ നേതൃത്വം ഏല്‍പ്പിച്ചത്. യോഗത്തിന് ശേഷം പനീര്‍ശെല്‍വം ശശികലയെ നേരില്‍ കണ്ട് പാര്‍ട്ടി തീരുമാനം അറിയിക്കുകയായിരുന്നു.
ജനുവരി രണ്ടാം വാരത്തില്‍ ശശികല ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.







