ജയലളിതയുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി

Posted on: December 29, 2016 12:30 pm | Last updated: December 29, 2016 at 6:40 pm

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ചില സംശയങ്ങളുണ്ടെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി. മാധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തനിക്കും ചില സംശയങ്ങളുണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അവര്‍ക്ക് ശരിയായ ഭക്ഷണ ക്രമീകരണം അല്ല നല്‍കിയിരുന്നതെന്നാണ് കേട്ടിരിക്കുന്നത്. ഇപ്പോള്‍ അവരുടെ മരണത്തിന് ശേഷമെങ്കിലും സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.