ശശികലയെ എഐഎഡികെ ഇടക്കാല ജന: സെക്രട്ടറിയായി തിരഞ്ഞെടുത്തു

Posted on: December 29, 2016 10:24 am | Last updated: December 29, 2016 at 12:32 pm

ചെന്നൈ: ജയലളിതയുടെ തോഴി ശശികലയെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച പ്രമേയം എഐഎഡിഎംകെ നേതാക്കളുടെ ഉന്നതതല യോഗം അംഗീകരിച്ചു. ജയലളിതയുടെ മരണശേഷം ശശികല തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

54 വയസുകാരിയായ ശശികല നടരാജന്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ചിന്നമ്മ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡിസംബര്‍ അഞ്ചിനാണ് ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിന് ശേഷം ജയലളിത് അന്തരിച്ചത്.

14 പ്രമേയങ്ങളാണ് ചെന്നൈയില്‍ ചേര്‍ന്ന യോഗം പാസാക്കിയത്. ജയലളിതക്ക് മാഗ്‌സാസെ, നൊബല്‍ പുരസ്‌കാരങ്ങള്‍ നല്‍കണമെന്നും ജയലളിതയുടെ ജന്‍മദിനം ദേശീയ കര്‍ഷക ദിനമാക്കണമെന്നുമുള്ള പ്രമേയങ്ങളും യോഗം പാസാക്കി.