നോട്ട് നിരോധനത്തെ വിമര്‍ശിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി

Posted on: December 28, 2016 9:43 pm | Last updated: December 28, 2016 at 9:43 pm
എ.എന്‍ രാധാകൃഷ്ണന്‍

കോഴിക്കോട്: നോട്ട് നിരോധനത്തെ വിമര്‍ശിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ രംഗത്ത്. നരേന്ദ്ര മോദിക്കെതിരെ പറയാന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് എന്തവകാശമാണുള്ളതെന്ന് എ.എന്‍ രാധാകൃഷ്ണന്‍ ചോദിച്ചു.

എം.ടി വാസുദേവന്‍ നായര്‍ കാര്യങ്ങളറിയാതെയാണ് പ്രതികരിച്ചത്. എം.ടി ഇപ്പോള്‍ കിളിമൊഴി നടത്തുന്നത് ആര്‍ക്ക് വേണ്ടിയാണ്. വീടിനടുത്ത് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാതിരുന്ന എം.ടി ഇപ്പോള്‍ തുഞ്ചന്‍ പറമ്പിലിരുന്ന് പ്രതികരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് അറിയാമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.