കാസര്‍കോട് ബസും വാനും കൂട്ടിയിടിച്ച് രണ്ട് മരണം

Posted on: December 28, 2016 10:15 am | Last updated: December 28, 2016 at 10:15 am

കാസര്‍കോട്: മംഗലാപുരം ദേശീയപാതയില്‍ കുമ്പളക്കടുത്ത് മൊഗ്രാലിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ടൂറിസ്റ്റ് ബസും മാരുതി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാന്‍ െ്രെഡവര്‍ ചെര്‍ക്കള ബലടക്ക സ്വദേശി മസൂദ്, ക്ലീനര്‍ പരപ്പ പള്ളഞ്ചിമൂലയില്‍ സ്വദേശി ഉജ്ജ്വല്‍ നാഥ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5.30 നാണ് സംഭവം.

അപകടത്തില്‍ വാനിന് തീപിടിച്ചു. വാനിന്റെ ഡോര്‍ കുത്തിത്തുറന്നാണ് മസുദിനെ പുറത്തെടുത്തത്. അപകടത്തില്‍ വാന്‍ പൂര്‍ണമായും കത്തിനശിച്ചു.