Connect with us

Kozhikode

ഒളിമ്പ്യന്‍ റഹ്മാന്‍ അവാര്‍ഡ് സി കെ വിനീതിന് സമ്മാനിച്ചു

Published

|

Last Updated

കോഴിക്കോട്: ഒളിമ്പ്യന്‍ റഹ്മാന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അഞ്ചാമത് അവാര്‍ഡ് കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീതിന് സമ്മാനിച്ചു.ഒളിമ്പ്യന്‍ റഹ്മാന്റെ പതിനാലാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. ഫുട്ബാള്‍ മാത്രമാണ് തന്റെ ലഹരിയെന്നും കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുത്തുന്ന പുതുതലമുറ ഫുട്ബാള്‍ പോലുള്ള കായികവിനോദങ്ങളിലാണ് ലഹരി കണ്ടെത്തേണ്ടതെന്നും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌ട്രൈക്കര്‍ സി കെ വിനീത് മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

വൈകുന്നേരങ്ങളില്‍ ഫുട്ബാള്‍ കളിച്ച് ജയവും തോല്‍വിയുമൊക്കെ അനുഭവിച്ച് കളിയുടെ ലഹരി പിടിച്ചാല്‍ പിന്നെ മറ്റ് ലഹരി തേടി പോവേണ്ടതില്ലെന്ന് സി കെ വിനീത് അഭിപ്രായപ്പെട്ടു. ഐ എസ് എലിലൂടെ ശ്രദ്ധിക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ട്. എന്നാല്‍ കിരീടം ലഭിച്ചില്ലില്ലല്ലോ എന്ന വിഷമം ഇപ്പോഴും ഉള്ളിലുണ്ട്. അടുത്ത തവണ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളിക്കുകയാണെങ്കില്‍ ആരാധകര്‍ക്ക് വേണ്ടി കിരീടം നേടുക തന്നെ ചെയ്യുമെന്ന് വിനീത് പറഞ്ഞു. കമാല്‍ വരദൂര്‍, കെ അബൂബക്കര്‍, ഭാസി മലാപ്പറമ്പ്, കെ മൂസഹാജി, നിയാസ് റഹ്മാന്‍, ഷഹീര്‍ പ്രസംഗിച്ചു.

Latest