Connect with us

Gulf

ദാന വര്‍ഷത്തിന് ഉന്നത സമിതി; അധ്യക്ഷനായി മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി

Published

|

Last Updated

ദുബൈ: ദാനവര്‍ഷമായി 2017 ആചരിക്കുന്നതിനു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉന്നത ദേശീയ സമിതിയെ നിയോഗിച്ചു.
അഞ്ചു മന്ത്രിമാരും എമിറേറ്റ്‌സ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് സമിതി. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മറ്റ് പ്രധാനികളെ ഉള്‍പെടുത്താം.
പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിര്‍ദേശം നല്‍കിയത് പോലെ ദാന വര്‍ഷത്തിന് ഉടന്‍ തന്നെ സമഗ്രമായ ചട്ടക്കൂട് ഉണ്ടാക്കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു.

സ്വദേശികളും വിദേശികളും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ സേവകരാകണം. യു എ ഇ യുടെ വിദേശ സഹായത്തിനും പങ്കാളിത്തം വഹിക്കണം. യു എ ഇ സായുധസേനാ ഉപ മേധാവിയും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇക്കാര്യത്തില്‍ മാര്‍ഗ ദര്‍ശനം നല്‍കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഉന്നത സമിതിയുടെ അധ്യക്ഷനായി കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി യെ നിയമിച്ചു.
സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി, രാജ്യാന്തര സഹകരണ സഹ മന്ത്രി റീം ഇബ്‌റാഹീം അല്‍ ഹാശിമി, സാമൂഹിക വികസന മന്ത്രി നജ്‌ല അല്‍ അവര്‍, നാഷണല്‍ മീഡിയ കൗണ്‍സില്‍ അധ്യക്ഷനും മന്ത്രിയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബിര്‍, സന്തോഷ കാര്യ മന്ത്രി ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍, യുവജനകാര്യ മന്ത്രി ശമ്മ സുഹൈല്‍ ഫാരിസ് എന്നിവര്‍ അംഗങ്ങളാണ്.

Latest