ഐ എസ് ബന്ധം : ഫിലിപ്പിനോ യുവതിക്ക് 10 വര്ഷം തടവ്

Posted on: December 27, 2016 9:16 pm | Last updated: December 27, 2016 at 9:16 pm

കുവൈത് സിറ്റി: ഭീകരവുംക്രമണ ശ്രമത്തിനിടെ പിടിക്കപ്പെട്ട ഫിലിപ്പിനോ യുവതിക്ക് കുവൈറ്റ് പ്രത്യേക കോടതി 10 വര്‍ഷം തടവിനും തുടര്‍ന്ന് നാട് കടത്തലിനും വിധിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫിലിപ്പീന്‍സില്‍ ഐ എസ് ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തുകയായിരുന്നു ഇവരെന്നും, ഇവരുടെ ഭര്‍ത്താവ് നിലവില്‍ ഐ സി നു വേണ്ടി ലിബിയയില്‍ പോരാടുകയാണെന്നും, ഭാര്തതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് , ഹെല്‍പ്പര്‍ വിസയില്‍ കുവൈറ്റില്‍ എത്തിയതെന്നും ചോദ്യം ചെയ്യലില്‍ യുവതി വെളിപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കുന്നു.

എന്നാല്‍ യുവതിയുടെ മേല്‍ ആരോപിക്കപ്പെട്ട അക്രമ പദ്ധതി എന്തായിരുന്നു എന്ന് പോലീസ് വ്യക്തമാക്കിയില്ല .

അതേസമയം, ഐ എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുവൈറ്റി പൗരന്മാര്‍ അടക്കമുള്ള 50 പേര്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണത്തിലുണ്ടെന്നും അവരുടെ എല്ലാ ചലനങ്ങളും , സാമ്പത്തിക ഇടപാടുകളും തങ്ങള്‍ വ്യക്തമായി നിതീക്ഷിച്ചു വരികയാണെന്നും , വ്യക്തമായ തെളിവ് ലഭിക്കുന്ന മുറക്ക് അറസ്റ്റടക്കമുള്ള നടപടികളിലേക്ക് നീങ്ങിയുമെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് അല്‍ അംബാ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.