Kerala
ഉണ്ണിത്താന് മറുപടിയുമായി കെ.മുരളീധരന്‍: വീട്ടുകാര്‍ അഭിപ്രായം പറയുന്നിടത്ത് കുശിനിക്കാരന് സ്ഥാനമില്ല
 
		
      																					
              
              
            തിരുവനന്തപുരം: തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയുമായി കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. വീട്ടുകാര്‍ അഭിപ്രായം പറയുന്നിടത്ത് കുശിനിക്കാരന് സ്ഥാനമില്ലെന്ന് ഉണ്ണിത്താനെ കളിയാക്കി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ്. താന്‍ ഉന്നയിച്ച വിമര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഇന്ന് ഇടതുപക്ഷമായി മാറിയിരിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞതോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനും വിഡി സതീഷനും മുരളീധരനെതിരെ രംഗത്തെത്തിയത്.
മാധ്യമശ്രദ്ധേ കിട്ടാനാണ് ഇതെല്ലാം പറയുന്നതെന്നും കെ.കരുണാകരന്‍ അനുസ്മരണത്തില്‍ പോലും പങ്കെടുക്കാത്ത ആളാണ് മുരളിയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

