അടച്ചു പൂട്ടിയ റസ്റ്റോറന്റുകള്‍ അറിയാന്‍ മൊബൈല്‍ ആപ്പ്

Posted on: December 22, 2016 10:12 pm | Last updated: December 22, 2016 at 10:12 pm

ദോഹ: നിയമലംഘനത്തെത്തുടര്‍ന്ന് അധികൃതര്‍ നടപടി സ്വീകരിച്ച് അടച്ചു പൂട്ടുന്ന റസ്റ്റോറന്റുകള്‍ അറിയാന്‍ മൊബൈല്‍ ആപ്പ്. നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിന്റെ മന്ത്രാലയത്തിന്റെ വെബ് സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുമെന്നും മാധ്യമങ്ങളില്‍ പരസ്യം നല്‍കുമെന്നും നിയമം നിര്‍ദേശിക്കുന്നു.

ഭക്ഷ്യസുരക്ഷക്കും ഉപഭോക്തൃ സംരക്ഷണത്തിനുമെതിരായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് നടപടിക്കു വിധേയമാക്കുന്നത്. നിയമലംഘനം കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ പതിവായി പരിശോധന നടത്തി വരുന്നുണ്ട്. നടപടികള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.