കേരള മുസ്ലിം ജമാഅത്ത് മീലാദ് സമ്മേളനം; വാഹനപ്രചരണം നടത്തി

Posted on: December 22, 2016 2:25 pm | Last updated: December 22, 2016 at 9:37 pm

കുമരനെല്ലൂര്‍: കേരള മുസ്ലിം ജമാഅത്ത് തൃത്താല സോണ്‍ കമ്മിറ്റി ഡിസംബര്‍ 24 ന് തൃത്താലയില്‍ സംഘടിപ്പിക്കുന്ന മീലാദ്‌റാലിയുടെയും സമ്മേളനത്തിന്റെയും പ്രചരണാര്‍ഥം വാഹനജാഥക്ക് തുടക്കമായി. അറക്കല്‍ മഖാം സിയാറത്തിന് സോണ്‍ പ്രസിഡണ്ട് ഒറവില്‍ ഹൈദര്‍ മുസലിയാര്‍ നേതൃത്വം നല്‍കി.

ജാഥ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറസാഖ് സഅദി ആലൂര്‍ ഉദ്ഘാടനം ചെയ്തു. സി എം ഉമര്‍ അറക്കല്‍, കുഞ്ഞാപ്പ ഹാജി, പി കെ അബ്ദുല്ലത്വീഫ്, മുഹമ്മദ് കോയ, കെ കെ പാലം കബീര്‍ അഹ്‌സനി, അബ്ദുല്‍ ഹകീം സഖാഫി, ഫൈസല്‍ സഖാഫി, സ്വാബിര്‍ സഖാഫി, റിയാസ് സിപി സംബന്ധിച്ചു.

ഇന്നലെ മാരായംകുന്ന്, കാഞ്ഞിരത്താണി, കൊഴിക്കര, മണ്ണാരപ്പറമ്പ്, കൂനംമൂച്ചി, പട്ടിശ്ശേരി, പെരിങ്ങോട്, ചാലിശ്ശേരി, കറുകപുത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വട്ടുളളിയില്‍ സമാപിച്ചു. ഇന്ന് മാട്ടായ മഖാം സിയാറത്തോടെ ആരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വൈകീട്ട് എട്ടിന് പടിഞ്ഞാറങ്ങാടിയില്‍ സമാപിക്കും.