Connect with us

Gulf

കുവൈറ്റില്‍ ടെലഫോണ്‍ നിരക്ക് കുറച്ചു

Published

|

Last Updated

കുവൈറ്റ് സിറ്റി: കുവൈറ്റ് മിനിസ്ട്രി ലാന്‍ഡ് ലൈന്‍ സര്‍വീസിംല്‍ നിന്ന് ഇന്റര്‍നാഷണല്‍ കാള്‍ വിളിക്കുന്നതിനുള്ള താരിഫ് പുതുക്കി നിശ്ചയിച്ച് ഉത്തരവിറങ്ങി, 15 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് കുറവുള്ളത്.
ഇതനുസരിച്ച് കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരു മിനിട്ടിനു 130 ഫില്‍സും (30 രൂപ) ജി സി സി രാജ്യങ്ങളിലേക്ക് 100 ഫിള്‍സും അമേരിക്ക 120 , യു കെ 140 എന്നിങ്ങനെയുമാണ് ചാര്‍ജ്.

പുതുക്കിയ നിരക്കുകള്‍ 2017 ജനുവരി രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. വ്യാപകമായ ഇന്റര്‍നെറ്റ് കാള്‍ സൗകര്യങ്ങള്‍ ഉപയോഗത്തില്‍ വന്നതോടെ ലാന്‍ഡ് ഫോണ്‍ ഉപയോഗം വിദേശികള്‍ തീരെ ഉപേക്ഷിച്ചതിനാല്‍ ഈ ചാര്‍ജ്ജ് കുറക്കാന്‍ കൊണ്ട് കാര്യമായ ഗുണം സര്‍ക്കാരിനുണ്ടാവും എന്ന് കരുതുന്നില്ല

Latest