മഹാരാജാസ് പ്രിന്‍സിപ്പലിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

Posted on: December 22, 2016 1:35 pm | Last updated: December 22, 2016 at 1:35 pm

കൊച്ചി: മഹാരാജാസ് കോളജിലെ ചുവരെഴുത്ത് വിവാദത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പിന്തുണ. വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയ പ്രിന്‍സിപ്പലിന്റെ നടപടി ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. ചുമരിലെഴുതിയ ഭാഷ ശരിയാണോ എന്ന് പരിശോധിക്കും. ക്യാമ്പസിനകത്ത് പൊലീസ് കയറിയ നടപടി ശരിയായില്ല. മഹാരാജാസില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

മതവിദ്വേഷം വളര്‍ത്തുന്നതിനും അശ്ലീല ചുവയുള്ളതുമായ പദങ്ങളാണ് ചുമരില്‍ എഴുതിയതെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ആറു വിദ്യാര്‍ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.