സഹകരണ ബാങ്കുകളില്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

Posted on: December 21, 2016 8:59 pm | Last updated: December 22, 2016 at 9:44 am

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ പരിശോധന. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലാ സഹകരണ ബാങ്കുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പരിശോധന നടത്തുന്നത്. കൊല്ലം, മലപ്പുറം സഹകരണ ബാങ്കുകളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡും നടത്തുന്നുണ്ട്.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ സഹകരണ ബാങ്കുകളില്‍ എത്തിയ നിക്ഷേപങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാനാണ് പരിശോധന നടത്തുന്നത്. പരിശോധനയില്‍ ഇതുവരെ ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല.

ആദായ നികുതി വകുപ്പ് ഉദ്യോസ്ഥരും അടുത്തിടെ സഹകരണ ബാങ്കുകളില്‍ പരിശോധന നടത്തിയിരുന്നു.