സിറിയ: യു എന്‍ മനുഷ്യാവകാശ യോഗം അടിയന്തരമായി ചേരണമെന്ന് ഖത്വര്‍

Posted on: December 21, 2016 8:19 pm | Last updated: December 21, 2016 at 8:19 pm

ദോഹ: അലപ്പോ അടക്കമുള്ള സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടിയന്തിരമായി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് ഖത്തര്‍ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ ഡോ.അലി ബിന്‍ സ്വമീഖ് അല്‍മറി ആവശ്യപ്പെട്ടു.

അറബ് ലീഗ് മനുഷ്യാവകാശ സമിതിയുടെ യോഗവും അടിയന്തിരമായി തന്നെ വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഐക്യ രാഷ്ട്ര സഭ സുരക്ഷാ സമിതിക്കല്ല മനുഷ്യാവകാശ സമിതിക്കാണന് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുക. അത് കൊണ്ടാണ് ഈ സമിതി തന്നെ ചേരണമെന്ന് ആവശ്യപ്പെടുന്നത്. സിറിയയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുക മാത്രമല്ല വേണ്ടത്, അടിയന്തിരമായി അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള സംവിധാവനം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ.അലി അല്‍മറി ആവശ്യപ്പെട്ടു.