പോലീസിനെതിരായ സോഷ്യല്‍ മീഡിയ പ്രചാരണത്തെ കുറിച്ച് അന്വേഷണം

Posted on: December 21, 2016 12:22 pm | Last updated: December 21, 2016 at 3:01 pm

തിരുവനന്തപുരം: പോലീസിനെതിരായ പ്രചാരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഇന്റിലിജന്‍സിന് ഡിജിപിയുടെ നിര്‍ദേശം. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളും പ്രചാരണങ്ങളും നീരീക്ഷിക്കും. പോലീസിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ചില കോണുകളില്‍ നിന്ന് മനപ്പൂര്‍വം പ്രചാരണം നടക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബിജെപിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്നും ആരോപണമുണ്ടായിരുന്നു. കമല്‍ സി ചവറക്കും നദീറിനും എതിരായ പോലീസ് നടപടികളാണ് പ്രചാരണം ശക്തമാക്കിയത്. ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് ഡിജിപിക്ക് കൈമാറി.