ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴി പണം നിക്ഷേപിക്കുന്നതിന് നാളെ മുതല്‍ നിയന്ത്രണം

Posted on: December 19, 2016 7:35 pm | Last updated: December 20, 2016 at 12:36 pm

ന്യൂഡല്‍ഹി: ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍(സിഡിഎം) വഴി പണം നിക്ഷേപിക്കുന്നതിന് നാളെ (ചെവ്വാഴ്ച) മുതല്‍ നിയന്ത്രണം. ഇക്കാര്യത്തില്‍ ആര്‍ബിഐ രാജ്യത്തെ മറ്റുബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഈ മാസം 30 വരെ 5000 രൂപയിലധികം പഴയ നോട്ടുകള്‍ ഒറ്റത്തവണ മാത്രമേ നിക്ഷേപിക്കാനാകൂ. അസാധുവാക്കിയ നോട്ടുകള്‍ കൊണ്ടുവരുന്നവരെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാമെന്നും ഇത്രയും നാള്‍ നോട്ട് മാറ്റിവാങ്ങാതിരുന്നതിന്റെ വിശദീകരണം നല്‍കുകയും വേണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശത്തില്‍ പറയുന്നു.