നോട്ട് അസാധുവാക്കിയതിനെ പ്രശംസിച്ച് മോദിയുടെ ഭാര്യ

Posted on: December 19, 2016 11:07 am | Last updated: December 19, 2016 at 7:27 pm
SHARE

ജയ്പൂര്‍: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് മോദിയുടെ ഭാര്യ യശോദ ബെന്‍. സര്‍ക്കാര്‍ തീരുമാനം രാജ്യത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമെന്നാണ് കരുതുന്നത്. രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം തിരികെ എത്തിക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്നും അവര്‍ പറഞ്ഞു. രാജസ്ഥാനില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യശോദ ബെന്‍ നോട്ട് അസാധുവാക്കിയ തീരുമാനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.