ചെര്‍പ്പുളശേരി ഇനി മാലിന്യ രഹിത നഗരസഭ

Posted on: December 17, 2016 11:18 am | Last updated: December 17, 2016 at 11:18 am

ചെര്‍പ്പുളശ്ശേരി: നഗരസഭയെ സമ്പൂര്‍ണ വെളിയിട വിസര്‍ജ്യ മാലിന്യരഹിത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാധ്യക്ഷ ശ്രീലജ വാഴക്കുന്നത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനം.

2016-17 വര്‍ഷത്തെ വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റിനും നഗരസഭയുടെ വസ്തുനികുതി നിരക്കിനും കൗണ്‍സില്‍ അംഗീകാരം നല്‍കി. നഗരസഭയില്‍ ആറ് അക്ഷയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചതിനാല്‍ പുതിയ നാല് അക്ഷയ കേന്ദ്രങ്ങള്‍, മുനിസിപ്പാലിറ്റി മന്ദിരം നഗരസഭയുടെ വിവിധഭാഗങ്ങളായ കച്ചേരിക്കുന്ന്, തൂത, കുറ്റിക്കോട് എന്നീഭാഗങ്ങളില്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കാന്‍ തീരുമാനിച്ചു. ജനസുരക്ഷക്കും പരിസ്ഥിതി സുരക്ഷക്കും ആവശ്യമായ അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദേശം നല്‍കുന്നതിനും കൗണ്‍സിലില്‍ തീരുമാനിച്ചു.