ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കറുള്ള കാറില്‍ വെച്ച് പീഡനം

Posted on: December 16, 2016 10:35 am | Last updated: December 16, 2016 at 3:06 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കാറില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു. മോട്ടിബാഗില്‍ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സിഐഎസ്എഫ് കോണ്‍സറ്റബിളിന്റേതാണ് കാര്‍ എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അമന്‍ കുമാര്‍ എന്ന ആളെ അറസ്റ്റ് ചെയ്തു. ഇയാള്‍ കാറിന്റെ ഡ്രൈവറാണ്.

നോയിഡ സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. എയിംസിന് സമീപം വാഹനം കാത്തുനില്‍ക്കുകയായിരുന്ന ഇവരെ കാറുമായെത്തിയ അമന്‍ കുമാര്‍ ലിഫ്റ്റ് നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. പോലീസാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.