Connect with us

Eranakulam

സച്ചിനും ഗാംഗുലിയും കൊച്ചിയില്‍ കൊമ്പു കോര്‍ക്കും !

Published

|

Last Updated

കൊച്ചി: രണ്ടു ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ടീമുകളാണ് കലാശപ്പോരിനെത്തുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കേരള ബ്ലാസറ്റേഴ്‌സും സൗരവ് ഗാംഗുലിയുടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും. 2014ല്‍ സച്ചിന്‍ തോറ്റു, ഇത്തവണ അതിനൊരു മാറ്റം പ്രതീക്ഷിക്കാം. കാരണം, കൊച്ചി സച്ചിന്റെ തട്ടകമാണ്.
ഐ എസ് എല്ലിലെ പ്രഥമ എഡിഷനില്‍ ഫൈനലില്‍ ഏറ്റുമുട്ടിയത് കേരളബ്ലാസ്റ്റേഴ്‌സ് മറന്നിട്ടില്ല. ഇയാന്‍ ഹ്യൂമിന്റെ കരുത്തില്‍ കലാശപ്പോരിലേക്ക് മാര്‍ച്ച് ചെയ്ത മഞ്ഞപ്പടയെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത വീഴ്ത്തിക്കളഞ്ഞു ! അന്ന് കൊല്‍ക്കത്തക്കായി ഗോളടിച്ച മുഹമ്മദ് റഫീഖ് ഇന്ന് കേരള ക്യാമ്പിലുണ്ട്. സെമിഫൈനലില്‍ ഡല്‍ഹിക്കെതിരെ വിജയം കുറിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച റഫീഖ് സൂപ്പര്‍ സബ് എന്ന വിശേഷണം അന്വര്‍ഥമാക്കാന്‍ തയ്യാറാണ്.
അന്നത്തെ ഫൈനലില്‍ നിന്നും ഇന്ന് വളരെയേറെ മാറിക്കഴിഞ്ഞു. ഇത് തീര്‍ച്ചയായും മറ്റൊരു ഗെയിം ആയിരിക്കും ഇതെന്നും , ഇവിടെ പ്രതികാരത്തിനായിരിക്കില്ല ഊന്നല്‍ നല്‍കുക, പകരം ടീം സ്പിരിറ്റും ഫൈനല്‍ ജയിക്കണമെന്ന വാശിയ്ക്കു ആയിരിക്കും പ്രധാന്യമെന്നും കോപ്പല്‍ ചൂണ്ടിക്കാട്ടി.

മികച്ച ടീമിനെതിരെയാണ് കളിക്കാനുള്ളത്. ഇപ്പോള്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി കളിക്കുന്ന പലരും രണ്ടു വര്‍ഷം മുന്‍പ് കേരള ബ്ലാസറ്റേഴ്‌സിനുവേണ്ടി കളിച്ചവരാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് സാഹചര്യങ്ങള്‍ നേരത്ത തന്നെ പരിചിതമാണ്. ആരാധകരുടെ പിന്തുണയാണ് ടീമിന്റെ പ്രധാന ശക്തി. 90 മിനിറ്റും ആരാധകരുടെ പൂര്‍ണ പിന്തുണ ഇല്ലാതെ വിജയത്തിനു ഒട്ടും ഗ്യാരണ്ടി ഇല്ല. എന്തായാലും ഒരു കാര്യം ഉറപ്പ്. ഈ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഫേവറേറ്റ് ടീമെന്നും കോപ്പല്‍ പറഞ്ഞു
ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ആദ്യസീസണ്‍ ജേതാക്കളായ അത്‌ലറ്റേിക്കോ ഡി കൊല്‍ക്കത്ത രണ്ടാം കിരീട നേട്ടത്തിനു തയ്യാറെടുത്തു കഴിഞ്ഞു . ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും സെമി ഫൈനലില്‍ എത്തിയ ഏക ടീമും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ്. മൂന്നു വര്‍ഷത്തിനിടെ രണ്ടു കീരീട നേട്ടങ്ങള്‍ എന്ന റെക്കോര്‍ഡ് കുറിക്കാനാണ് കൊല്‍ക്കത്ത ടീം കൊച്ചിയില്‍ എത്തുന്നത്.
2014 ഫൈനല്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ഉണ്ടായിരുന്ന ഇഷ്ഫാഖ് അഹമ്മദ്, സന്ദേശ് ജിങ്കന്‍, മൈക്കല്‍ ചോപ്ര, മെഹ്താബ് ഹൂസൈന്‍, എന്നിവരാണ് ഇപ്പോഴും ടീമില്‍ തുടരുന്നത്.
അതേസമയം അന്ന് കൊല്‍ക്കത്തയ്ക്കു വേണ്ടി കളിച്ചിരുന്ന മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ് എന്നിവര്‍ ബ്ലാസ്റ്റേഴ്‌സില്‍ എത്തിയപ്പോള്‍ 2014ലെ ബ്ലാസറ്റേഴ്‌സിന്റെ ഹീറോ ആയ ഇയാന്‍ ഹ്യൂമും സ്റ്റീഫന്‍ പിയേഴ്‌സണും ഇപ്പോള്‍ കൊല്‍ക്കത്തയുടെ കൂടെയാണ്.

 

Latest