Connect with us

International

പ്രസിഡന്റിനെ വിമര്‍ശിച്ചു; ചൈനയില്‍ മുസ്‌ലിം വെബ്‌സൈറ്റ് പൂട്ടി

Published

|

Last Updated

ബീജിംഗ്: ചൈനീസ് പ്രസിഡന്റിന്റെ ക്രൂരമായ ഭരണ രീതിയെ വിമര്‍ശിച്ചതിന് ജനകീയ മുസ്‌ലിം വെബ്‌സൈറ്റ് അധികൃതര്‍ പൂട്ടിച്ചു. എതിരാളികളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന രീതി പ്രസിഡന്റ് സി ജിന്‍പിംഗ് മാറ്റണമെന്ന പരാതി പോസ്റ്റ് ചെയ്തതിനാണ് വെബ്‌സൈറ്റിനെതിരെ നടപടി. ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണമെന്നും ക്രൂരമായ അടിച്ചമര്‍ത്തലിന് പ്രസിഡന്റ് ഉത്തരവാദിയാണെന്നും ചൂണ്ടിക്കാണിച്ച് ഒരു വിദ്യാര്‍ഥി എഴുതിയ തുറന്ന കത്താണ് വെബ്‌സൈറ്റ് നിരോധിക്കുന്നതിന് കാരണമായത്.

ഉയ്ഗൂര്‍സ് മുസ്‌ലിംകള്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടത്തുന്ന ചൈന ഇതിനകം നിരവധി ഇസ്‌ലാംവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ ജോര്‍ജിയ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന യി സുലൈമാന്‍ ഗുവാണ് വിവാദമായ കത്ത് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തത്. ചൈനയില്‍ മുല്ലപ്പൂ വിപ്ലവം നടക്കുമെന്ന് വെബ്‌സൈറ്റ് നിരോധിച്ച ശേഷം വിദ്യാര്‍ഥി മാധ്യമങ്ങളോട് പറഞ്ഞു.