നോട്ട് പിന്‍വലിക്കല്‍ ദേശീയ ദുരന്തമെന്ന് എകെ ആന്റണി

Posted on: December 14, 2016 1:51 pm | Last updated: December 14, 2016 at 1:51 pm

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ ദേശീയ ദുരന്തമാണെന്ന് എകെ ആന്റണി. പ്രധാനമന്ത്രിയും ധനമന്ത്രിയും രാജ്യത്തോട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തത്. പ്രധാനമന്ത്രിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ യുഡിഎഫ് നേതാക്കളുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണമേഖലയെ സംരക്ഷിക്കുക, സംസ്ഥാനത്തിന്റെ ഭക്ഷ്യവിഹിതം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക, കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് യുഡിഎഫ് നേതാക്കള്‍ ജന്തര്‍ മന്ദറില്‍ ധര്‍ണ നടത്തിയത്. രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, എന്‍കെ പ്രമേചന്ദ്രന്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.