നോട്ട് അസാധുവാക്കല്‍: മോദി അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി

Posted on: December 14, 2016 1:06 pm | Last updated: December 15, 2016 at 8:57 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലില്‍ മോദി അഴിമതി നടത്തിയതായാണ് രാഹുല്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അഴിമതിയുടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. തെളിവുകള്‍ ലോക്‌സഭയുടെ മേശപ്പുറത്ത് വെക്കും. അത് മനസിലാക്കിയതിനാലാണ് പ്രധാനമന്ത്രി സഭയില്‍ വരാത്തത്. ബിജെപി അംഗങ്ങള്‍ തന്നെ പ്രസംഗിക്കാന്‍ അനുവദിക്കാത്തത് അതുകൊണ്ടാണെന്നും രാഹുല്‍ വ്യക്തമാക്കി.