ബാറില്‍ നിന്ന് ബിയര്‍ പാഴ്‌സലായി നല്‍കരുതെന്ന് സുപ്രീംകോടതി

Posted on: December 14, 2016 1:00 pm | Last updated: December 15, 2016 at 8:40 am

ന്യൂഡല്‍ഹി: ബാറുകളില്‍ നിന്ന് ബിയര്‍ പാഴ്‌സലായി നല്‍കരുതെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. പാഴ്‌സല്‍ വേണ്ടവര്‍ ബീവറേജസ് ഔട്ട്‌ലെറ്റില്‍ പോയി വാങ്ങിയാല്‍ പോരേ എന്നും ബാറുകളില്‍ പോകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ബാറുകളില്‍ നിന്ന് ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ നിന്നും പാഴ്‌സല്‍ നല്‍കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബാറുടമകളാണ് കോടതിയെ സമീപിച്ചത്. ബാറുടമകള്‍ക്കായി കബില്‍ സിബല്‍ ഹാജരായി.