ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണം: സുപ്രീംകോടതിയില്‍ ഹര്‍ജി

Posted on: December 14, 2016 12:29 pm | Last updated: December 14, 2016 at 10:21 pm

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ ഹര്‍ജി. ചെന്നൈയിലുള്ള സന്നദ്ധസംഘടനയാണ് ഹരജി സമര്‍പ്പിച്ചത്. മരണത്തെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ട് വരാന്‍ ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാല്‍ സിബിഐ തന്നെ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മുഴുന്‍ പുറത്തുകൊണ്ടുവരണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഈ ഹരജി ക്രസ്തുമസ് അവധിക്ക് ശേഷമായിരിക്കും സുപ്രീംകോടതി പരിഗണിക്കുക.

സിനിമാ താരങ്ങളായ ഗൗതമി, മന്‍സൂര്‍ അലി ഖാന്‍ എന്നിവരും ജയലളിതയുടെ മരണത്തില്‍ അന്വേഷിക്കണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അതിനിടെ ജയലളിതയുടെ രോഗവിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇത് പുറത്തുവിട്ടാല്‍ കലാപമുണ്ടാവുമെന്നും അവകാശപ്പെട്ട് ഹാക്കര്‍മാരും രംഗത്തെത്തി.