പോക്കിമോന്‍ ഗോ ഇന്ത്യയില്‍

Posted on: December 14, 2016 11:40 am | Last updated: December 14, 2016 at 11:40 am

ലോകത്താകമാനം തരംഗം സൃഷ്ടിച്ച പോക്കിമോന്‍ ഗോ ഇന്ത്യയിലും. റിലയന്‍സ് ജിയോയുമായി സഹകരിച്ചാണ് പോക്കിമോന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പുറത്തിറക്കി അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് പോക്കിമോന്‍ ഗോ ഇന്ത്യയിലെത്തുന്നത്. ബുധനാഴ്ച മുതല്‍ ആപ്പിള്‍ പ്ലേ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും പോക്കിമോന്‍ ഗോ ലഭ്യമായിത്തുടങ്ങും. ഡിസംബര്‍ അവസാനത്തോടെ ഗെയിമിന്റെ പുതിയ അപ്‌ഡേറ്റ് ഉണ്ടാവുമെന്നാണ് സൂചന.

ജൂലൈ ഏഴിനാണ് പോക്കിമോന്‍ ഗോ പുറത്തിറങ്ങിയത്. ലോകത്ത് നിരവധി രാജ്യങ്ങളില്‍ ഗെയിം എത്തിയെങ്കിലും ഇന്ത്യയില്‍ ഇതുവരെ എത്തിയിരുന്നില്ല. സ്മാര്‍ട് ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, ക്യാമറ, ജിപിഎസ് എന്നിവയുണ്ടെങ്കില്‍ മാത്രമേ ഇത് കളിക്കാന്‍ കഴിയുകയുള്ളൂ.