Connect with us

Kerala

വര്‍ധ ചുഴലി: 18 ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കി

Published

|

Last Updated

കൊച്ചി: തമിഴ്‌നാട്ടില്‍ നാശം വിതച്ച വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലൂടെ ഓടുന്ന 18 ട്രെയിനുകള്‍ റദ്ദാക്കി. ചൊവ്വാഴ്ച കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. മംഗലാപുരം -തിരുവനന്തപുരം മാവേലി എക്‌സ്പ്രസും ഇതില്‍ പെടും. ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്ക് വരുന്ന ചെന്നൈ മെയിലാണ് പിന്നീട് മാവേലി എക്‌സ്പ്രസ് ആയി സര്‍വീസ് നടത്താറ്. ചെന്നൈ മെയില്‍ എത്താത്തതിനാല്‍ മാവേലി എക്‌സ്പ്രസ് സര്‍വീസും റദ്ദാക്കേണ്ടി വന്നു.

റദ്ദാക്കിയ ട്രെയിനുകള്‍:

12686- മംഗലാപുരം – ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ്സ്
16603- മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സപ്രസ്സ്
22638- മംഗലാപുരം – ചെന്നൈ സെന്‍ട്രല്‍ എക്സപ്രസ്സ്
16187- കാരയ്ക്കല്‍ – എറണാകുളം എക്സ്പ്രസ്സ്
12638 – മധുരൈ- ചെന്നൈ എക്സ്പ്രസ്സ്
16178 – തിരുച്ചിറപ്പള്ളി – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്സ്
16184 – തഞ്ചാവൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്സ്
16102 – രാമേശ്വരം – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്സ്
12609 – ചെന്നൈ സെന്‍ട്രല്‍ – കെഎസ്ആര്‍ ബെംഗളൂരു എക്സ്പ്രസ്സ്
12712 – ചെന്നൈ സെന്‍ട്രല്‍ – വിജയവാഡ പിനാകിനി എക്സ്പ്രസ്സ്
16053 – ചെന്നൈ സെന്‍ട്രല്‍ — തിരുപ്പതി എക്സ്പ്രസ്സ്
12607 – ചെന്നൈ സെന്‍ട്രല്‍ – ബാംഗ്ലൂര്‍ ലാല്‍ബാഗ് എക്സ്പ്രസ്സ്
12657 – ചെന്നൈ സെന്‍ട്രല്‍ – വിശാഖപട്ടണം എക്സ്പ്രസ്സ്
22870 – ചെന്നൈ സെന്‍ട്രല്‍ – വിശാഖപട്ടണം എക്സ്പ്രസ്സ്
16106 – തിരുചെന്തൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്സ്
02651 – പളനി – പൊള്ളാച്ചി പാസഞ്ചര്‍
02652 – പൊള്ളാച്ചി പള്ളനി പാസഞ്ചര്‍
16186 – വേളാങ്കണി – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്സ്

---- facebook comment plugin here -----

Latest