പാക് ചാര സംഘനയുടെ മേധാവിയെ മാറ്റി

Posted on: December 12, 2016 10:02 am | Last updated: December 12, 2016 at 7:10 pm

ഇസ്ലാമാബാദ്: പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവനെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ മാറ്റി. ലഫ്. ജനറല്‍ റിസ് വാന്‍ അക്തറിനെയാണ് മാറ്റിയത്. രണ്ടാഴ്ച മുമ്പാണ് ബജ് വ സൈനിക മേധാവിയായി ചുമതലയേറ്റത്.

നാഷണല്‍ ഡിഫന്‍സ് യൂനിഴേവ്‌സിറ്റി പ്രസിഡന്റായാണ് ലഫ്. ജന. റിസ് വാനെ മാറ്റിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. റിസ് വാന്റെ പിന്‍ഗാമി ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല. ലഫ്. ജനറല്‍ നവീദ് മുഖ്തറായിരിക്കും ഐഎസ്‌ഐയുടെ പുതിയ മേധാവിയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.