ബീഹാറിലെ നളന്ദ ജില്ലയില്‍ ബസ് അപകടം; ആറ്‌ പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്ക്

Posted on: December 11, 2016 7:52 am | Last updated: December 11, 2016 at 1:39 pm

പാറ്റ്‌ന: ബീഹാറിലെ നളന്ദ ജില്ലയില്‍ ബസ് അപകടത്തില്‍ ആറ്‌
യാത്രക്കാര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയില്‍ മിസിയയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് റോഡില്‍നിന്നും തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.