Connect with us

International

ഇസ്‌ലാമാബാദില്‍ അമ്പലം പണിയാന്‍ അനുമതി

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ക്ഷേത്രം പണിയും. ഇവിടുത്തെ ഹിന്ദു മത വിശ്വാസികളുടെ സ്വപ്‌നം സഫലമാകുകയാണ്. ആരാധനക്കും ശവദാഹത്തിനുമുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ സ്ഥലം അനുവദിച്ചുകൊണ്ട കാപിറ്റല്‍ ഡെവലെപ്‌മെന്റ് അതോറിറ്റി ഉത്തരവിറക്കി.

ഔദ്യോഗിക കണക്കനുസരിച്ച് 800 ഹിന്ദുക്കളാണ് ഇസ്‌ലാമാബാദില്‍ കഴിയുന്നത്. ദീപാവലിയടക്കമുള്ള ആഘോഷങ്ങള്‍ വീട്ടില്‍വെച്ച് കഴിച്ചുകൂട്ടേണ്ട അവസ്ഥയിലായിരുന്നു ഇവിടുത്തെ ഹിന്ദു വിശ്വാസികള്‍. ഈ ഗതി മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാലങ്ങളായി ഹിന്ദു സമൂഹം ആവശ്യപ്പെട്ടിരുന്നു. ഹിന്ദു വിശ്വാസ പ്രകാരമുള്ള സംസ്‌കാരചടങ്ങുകള്‍ നടത്താനും ഇസ്‌ലാമാബാദില്‍ സൗകര്യമില്ലായിരുന്നു.

Latest